Sabarimala|ശബരിമലയിൽ നാളെ നട തുറക്കും

2019-02-11 47

ശബരിമലയിൽ നാളെ നട തുറക്കും.ശബരിമല യുവതി പ്രവേശന വിധിക്കെതിരായ പുനഃപരിശോധന ഹർജികളിലെ വിധി പറയാൻ സുപ്രീംകോടതി മാറ്റിവച്ചിരിക്കുന്ന സാഹചര്യത്തിലാണ് ശബരിമലയിൽ നട തുറക്കുന്നത്.നടതുറക്കുമ്പോൾ ശബരിമലയിൽ ദർശനം നടത്താൻ കൂടുതൽ യുവതികൾ എത്തുമെന്നാണ് ഫേസ്ബുക്ക് കൂട്ടായ്മ അറിയിച്ചിരിക്കുന്നത്.എന്നാൽ ശബരിമലയിൽ ദർശനം നടത്താൻ യുവതികൾ എത്തിയാൽ ഏത് രീതിയിലും അതിനെ പ്രതിരോധിക്കുമെന്ന് ഭക്തരും സംഘടനകളും അറിയിച്ചു.യുവതികൾ ദർശനം നടത്താൻ എത്തിയാൽ കൂടുതൽ പ്രതിഷേധം ഉണ്ടായേക്കുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ ശബരിമലയിൽ വീണ്ടും നിരോധനാജ്ഞ നടപ്പിലാക്കാനാണ് പോലീസിന്റെ തീരുമാനം.

Videos similaires